ട്രംപിന്റെ താരിഫ് പ്രഖ്യാപനം: സ്വർണവില സർവകാല റെക്കോർഡിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 9,400 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവോടെ 75,200 രൂപയാണ് പുതിയ വില. ആഭ്യന്തര വിപണിയിലെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്.

ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനമാണ് വില കുതിച്ചുയരാനുള്ള പ്രധാന കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 3,378 ഡോളറാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.70 ലേക്ക് ഇടിഞ്ഞതും ആഭ്യന്തര വിപണിയിൽ വില വർധിക്കാൻ കാരണമായി.

ഇന്നത്തെ നിരക്ക് അനുസരിച്ച്, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏകദേശം 81,500 രൂപയെങ്കിലും നൽകേണ്ടിവരും. ചിങ്ങമാസത്തിലെ ഓണവും വിവാഹ സീസണും അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലെ ഈ വർധനവ് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading