
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് കായിക മന്ത്രി നടത്തിയ സ്പെയിൻ യാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. 2024 സെപ്റ്റംബറിൽ നടത്തിയ യാത്രയിലാണ് ഈ തുക ചെലവായത്.
മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറി, കായിക യുവജനകാര്യ ഡയറക്ടർ എന്നിവരും സ്പെയിൻ സന്ദർശനത്തിൽ പങ്കെടുത്തു. എന്നാൽ, മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഈ വാദത്തെ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന വിവരാവകാശ രേഖ.