കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിൽ റെക്കോർഡുമായി അമിത് ഷാ; മറികടന്നത് എൽ.കെ. അദ്വാനിയെ

കേന്ദ്ര ആഭ്യന്തര മന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡ് ഇനി അമിത് ഷായ്ക്ക് സ്വന്തം. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ മറികടന്നാണ് അമിത് ഷാ ഈ നേട്ടം കൈവരിച്ചത്. ആഭ്യന്തര മന്ത്രിയായി 2256 ദിവസം പൂർത്തിയാക്കിയ അദ്വാനിയുടെ റെക്കോർഡ്, 2258 ദിവസം പിന്നിട്ടതോടെയാണ് ഷാ സ്വന്തം പേരിലാക്കിയത്.

1964 ഒക്ടോബർ 22-ന് മുംബൈയിൽ ജനിച്ച അമിത് ഷാ, പതിനാറാം വയസ്സിൽ ആർഎസ്എസിൽ ചേർന്നാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. എബിവിപിയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം, 2014-ൽ ബിജെപി ദേശീയ അധ്യക്ഷനായി. 2019-ലാണ് നരേന്ദ്ര മോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. പ്രധാനമന്ത്രിക്ക് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായാണ് അമിത് ഷാ വിലയിരുത്തപ്പെടുന്നത്.

അദ്ദേഹത്തിന്റെ ഭരണകാലത്താണ് പൗരത്വ ഭേദഗതി നിയമം (സിഎഎ), ഭാരതീയ ന്യായ് സംഹിത ഉൾപ്പെടെയുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ എന്നിവ പാർലമെന്റിൽ അവതരിപ്പിച്ചത്. രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം അവസാനിപ്പിക്കാനുള്ള സൈനിക നീക്കങ്ങൾക്കും അദ്ദേഹം ചുക്കാൻ പിടിക്കുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading