ഇന്ത്യ കളിക്കാൻ വിസമ്മതിച്ചു; ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് പാക് ടീമിനെ വിലക്കി PCB

കറാച്ചി: ഇന്ത്യയുമായുള്ള മത്സരത്തിലെ അനിശ്ചിതത്വങ്ങളെ തുടർന്ന്, വേൾഡ് ചാമ്പ്യൻസ് ഓഫ് ലെജൻഡ്സ് (WCL) ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പാകിസ്ഥാൻ ടീമിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) വിലക്കി. അടുത്തിടെ സമാപിച്ച ടൂർണമെന്റിൽ ഇന്ത്യൻ ടീം പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചതും, സംഘാടകരുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയുമാണ് പിസിബിയുടെ ഈ നടപടി. ഇതോടെ, അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാൻ ചാമ്പ്യൻസ് ടീം ഉണ്ടാകില്ലെന്ന് ഉറപ്പായി.

പിന്മാറ്റത്തിന് പിന്നിൽ പഹൽഗാം ആക്രമണം

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ചാമ്പ്യൻസ് ടീം പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് സെമിഫൈനലിലും ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചു. രണ്ടുതവണയും ഇന്ത്യൻ ടീം പിന്മാറിയത് രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും, സംഘാടകർ ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ലെന്നും പിസിബി വിലയിരുത്തി.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സ്വകാര്യ ലീഗുകളിൽ ‘പാകിസ്ഥാൻ’ എന്ന പേര് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും പിസിബി ആലോചിക്കുന്നുണ്ട്. ഇനിമുതൽ ഇത്തരം ടൂർണമെന്റുകളിൽ രാജ്യത്തിന്റെ പേര് ഉപയോഗിക്കണമെങ്കിൽ പിസിബിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയേക്കും.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading