
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി വേണ്ടത് 324 റൺസാണ്. എട്ട് വിക്കറ്റുകൾ മാത്രമാണ് അവരുടെ കൈവശമുള്ളത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ്.
ഇംഗ്ലണ്ടിനെ 374 റൺസിന് മുൻപ് പുറത്താക്കാനായാൽ ഇന്ത്യക്ക് മത്സരം സ്വന്തമാക്കി പരമ്പര 2-2ന് സമനിലയിലാക്കാം. ഇന്ത്യന്‍ നായകനെന്ന നിലയില്‍ ആദ്യ പരമ്പര മുന്നില്‍ നിന്നു നയിച്ച് കൈവിടാതെ ഒപ്പം പിടിച്ചതിന്റെ അഭിമാനകരമായ നേട്ടം ഗില്ലിനു മുന്നിലുമുണ്ട്.
14 റൺസെടുത്ത സാക് ക്രൗളിയെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചത്. 34 റൺസുമായി ബെൻ ഡക്കറ്റാണ് ക്രീസിൽ. ശേഷിക്കുന്ന രണ്ട് ദിവസത്തിൽ ഏത് ടീം ജയിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.