
കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ നഷ്ടം. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിൽ 1.35 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസിനാണ് (ടിസിഎസ്) ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെൻസെക്സ് 863 പോയിന്റ് ഇടിഞ്ഞതാണ് കമ്പനികളുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. ടിസിഎസിന് പുറമെ ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എൽഐസി എന്നീ കമ്പനികളുടെ ഓഹരികളും നഷ്ടം നേരിട്ടു.
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവർ നേട്ടമുണ്ടാക്കി. കനത്ത നഷ്ടം നേരിട്ടെങ്കിലും, രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് തുടരുന്നു.