
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ പുറത്തായെങ്കിലും ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ചരിത്രനേട്ടം സ്വന്തമാക്കി. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയത്. ഇതിഹാസതാരം സുനിൽ ഗവാസ്കറിന്റെ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡാണ് ഗിൽ മറികടന്നത്.
ഓവലിൽ നടക്കുന്ന മത്സരത്തിൽ 21 റൺസെടുത്ത് നിൽക്കെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഗിൽ റണ്ണൗട്ടാവുകയായിരുന്നു. എങ്കിലും, ഈ ഹ്രസ്വമായ ഇന്നിംഗ്സിനിടയിലാണ് ഗിൽ ഗവാസ്കറെ മറികടന്ന് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
മഴ കാരണം ആദ്യ ദിനം നേരത്തെ കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തിട്ടുണ്ട്. അർധസെഞ്ചുറി നേടിയ കരുൺ നായരും വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ.