
ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനത്തേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ മേഖലയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ വാഹന വ്യവസായം വലിയ വളർച്ച കൈവരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാണിത്. കോടിക്കണക്കിന് ആളുകൾക്കാണ് ഈ വ്യവസായം തൊഴിൽ നൽകുന്നത്. കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജിഎസ്ടി ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്നതും വാഹന വ്യവസായമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തെ മലിനീകരണത്തിന്റെ പ്രധാന പങ്ക് ഗതാഗത മേഖലയിൽ നിന്നാണെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.