
ബെംഗളൂരു നഗരത്തെ നടുക്കിയ സംഭവത്തിൽ, 13 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കഗ്ഗലിപുര റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് പോലീസ് കണ്ടെടുത്തത്.
ബുധനാഴ്ച ട്യൂഷന് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വൈകുന്നേരം 5 മണിക്ക് അരകെരെ 80 ഫീറ്റ് റോഡിൽ നിന്നാണ് കുട്ടിയെ കാണാതായത്. രാത്രി 7:30 ആയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ ട്യൂഷൻ അധ്യാപികയെ വിളിച്ചപ്പോൾ, കുട്ടി ക്ലാസ് കഴിഞ്ഞ് കൃത്യസമയത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു.
ഇതിനിടെ, കുട്ടിയുടെ മാതാപിതാക്കൾക്ക് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ ലഭിച്ചു. തുടർന്ന് അവർ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയുടെ പിതാവ് ജെ.സി. അചിത് നടത്തിയ തിരച്ചിലിൽ, അരകെരെ ഫാമിലി പാർക്കിന് സമീപത്തുനിന്ന് മകന്റെ സൈക്കിൾ കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയാണ്