മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; മാലാ പാർവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയ്ക്കെതിരെയാണ് കൊച്ചി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാലാ പാർവതി തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത്, സ്ത്രീത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തൻ്റെ പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും അതിലൂടെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തുവെന്നും പാർവതിയുടെ പരാതിയിലുണ്ട്. ഈ ഗ്രൂപ്പിൽ ഏകദേശം 15,000 അംഗങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

വികൃതമാക്കിയ ശരീരങ്ങളിൽ തൻ്റെ മുഖം ചേർത്താണ് ചിത്രങ്ങൾ നിർമ്മിച്ചതെന്നും ഇതുസംബന്ധിച്ച് വിശദമായ മൊഴി പൊലീസിന് നൽകിയിട്ടുണ്ടെന്നും മാലാ പാർവതി അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെയും ഐടി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തെ പൊലീസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മാലാ പാർവതി വ്യക്തമാക്കി.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading