അമ്മ’ തിരഞ്ഞെടുപ്പ്: ജഗദീഷ് പിന്മാറി; അധ്യക്ഷ പദവിയിലേക്ക് ശ്വേത മേനോനും, ദേവനും നേർക്കുനേർ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പത്രിക പിൻവലിച്ചു. ഇതോടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്ന ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ നേരത്തെ തന്നെ പിന്മാറിയിരുന്നു.

അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവർ തമ്മിൽ ത്രികോണ മത്സരം നടക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരെ തിരഞ്ഞെടുക്കേണ്ടതുണ്ട്, ഇതിനായി ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്.

ട്രഷറർ സ്ഥാനത്തേക്ക് സുരേഷ് കൃഷ്ണയും ഉണ്ണി ശിവപാലും തമ്മിലാകും പ്രധാന മത്സരം. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ മത്സരിക്കുന്നുണ്ട്. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. ഈ മാസം 15-നാണ് ‘അമ്മ’ തിരഞ്ഞെടുപ്പ്.

‘അമ്മ’യുടെ തലപ്പത്തേക്ക് മോഹൻലാൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പിന്മാറിയതുകൊണ്ടാണ് താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും നടൻ ദേവൻ വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടാൽ സ്ഥാനാർഥിത്വം റദ്ദാകുമെന്ന് ഭീഷണിയുണ്ടെന്നും, അത്തരം നീക്കമുണ്ടായാൽ നിയമപരമായി നേരിടുമെന്നും ദേവൻ പറഞ്ഞു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading