
കൊച്ചി: റാപ്പർ വേടനെതിരെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തു. യുവ ഡോക്ടറാണ് പരാതിക്കാരി.
സോഷ്യൽ മീഡിയയിലൂടെയാണ് വേടനുമായി സൗഹൃദത്തിലാവുന്നതെന്ന് മൊഴിയിൽ പറയുന്നു. പിന്നീട് കോഴിക്കോടുള്ള യുവതിയുടെ ഫ്‌ളാറ്റിൽ വെച്ചും വിവിധ സ്ഥലങ്ങളിലെത്തിച്ചും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
വേടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.