സാംസങ്ങിന്റെ കുത്തക തകർക്കാൻ ആപ്പിൾ; ഫോൾഡബിൾ ഐഫോൺ 2026-ൽ എത്തിയേക്കും

കാലിഫോർണിയ: ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ 2026 സെപ്റ്റംബറിൽ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഐഫോൺ 18 സീരീസിനൊപ്പം ഫോൾഡബിൾ ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

നിലവിൽ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ ദക്ഷിണ കൊറിയൻ ഭീമനായ സാംസങ്ങിനാണ് ആധിപത്യം. ഈ കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ വരവ്. മികച്ച സവിശേഷതകളോടെ ഫോൺ പുറത്തിറക്കി വിപണി പിടിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

റിപ്പോർട്ട് പ്രകാരം, ഫോൾഡബിൾ ഐഫോണിന്റെ പ്രാരംഭ വില 1,999 ഡോളർ (ഏകദേശം 1,74,000 ഇന്ത്യൻ രൂപ) ആയിരിക്കും. 2028-ഓടെ 4.5 കോടി ഫോൾഡബിൾ ഐഫോണുകൾ വിറ്റഴിക്കാനാവുമെന്നും കമ്പനി കണക്കാക്കുന്നു.

പുറത്തുവരുന്ന സൂചനകൾ അനുസരിച്ച്, പുസ്തകം പോലെ തുറക്കാവുന്ന (book-style) രൂപകൽപ്പനയിലായിരിക്കും ഫോൺ എത്തുക. 7.8 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും 5.5 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും പ്രതീക്ഷിക്കുന്നു. ടൈറ്റാനിയം ബോഡി, ഡ്യുവൽ ക്യാമറ, ഫേസ് ഐഡിക്ക് പകരം ടച്ച് ഐഡി തുടങ്ങിയ സവിശേഷതകളും ഫോണിൽ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading