മലയാളത്തിലെ ആദ്യ വനിതാ സൂപ്പർഹീറോ; കല്യാണി പ്രിയദർശന്റെ ‘ലോക:(Lokah) – ചാപ്റ്റർ 1: ചന്ദ്ര’ ടീസർ പുറത്തിറങ്ങി- Video

കൊച്ചി: മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന സൂപ്പർഹീറോ ചിത്രം ‘ലോക: – ചാപ്റ്റർ 1: ചന്ദ്ര’യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ വനിതാ സൂപ്പർഹീറോ ചിത്രമെന്ന ഖ്യാതിയോടെ എത്തുന്ന സിനിമയിൽ കല്യാണി പ്രിയദർശൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്.

ഓണം റിലീസായി തിയേറ്ററുകളിൽ എത്താൻ പോകുന്ന ചിത്രത്തിൻ്റെ ടീസർ ഒരു ഡിസ്റ്റോപ്പിയൻ ലോകത്തിലേക്കുള്ള വാതായനമാണ് തുറക്കുന്നത്. സൂപ്പർഹീറോ വേഷത്തിൽ സായുധരായ ഒരു കൂട്ടം സൈനികരുമായി കല്യാണിയുടെ കഥാപാത്രം പോരാടുന്ന ദൃശ്യങ്ങൾ ടീസറിലുണ്ട്. ഇത് മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ടീസർ ഉറപ്പുനൽകുന്നു.

സയൻസ് ഫിക്‌ഷൻ, പുരാണം, സൂപ്പർഹീറോ ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കമായാണ് ചിത്രം ഒരുങ്ങുന്നത്. കല്യാണിക്ക് പുറമെ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നിമിഷ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. യാനിക്ക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. ചന്തു സലിംകുമാർ, അരുൺ കുരിയൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്. ചിത്രത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading