യുഎഇയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു, ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധനക്കേസ്

ദുബായ്: ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം കാരണം യുഎഇയിൽ മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു. കൊല്ലം സ്വദേശിനിയായ 32 വയസ്സുകാരി വിപഞ്ചിക മണിയൻ ജൂലൈ 8-നാണ് ഷാർജയിലെ അപ്പാർട്ട്മെന്റിൽ ഒരു വയസ്സുള്ള മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പിന്നീട് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു

ഖലീജ് ടൈംസ് റിപ്പോർട്ട് പ്രകാരം, മരിച്ച യുവതി എഴുതിയതെന്നു കരുതുന്ന ഒരു കൈയ്യെഴുത്ത് കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാനസിക വിഷമങ്ങളും പീഡനാരോപണങ്ങളും ഈ കുറിപ്പിൽ വിശദീകരിക്കുന്നു.

വിപഞ്ചികയുടെ ഭർത്താവ് നിധീഷ് വലിയവീട്ടിൽ, സഹോദരി നീതു ബേനി, അവരുടെ അച്ഛൻ എന്നിവർക്കെതിരെയാണ് വിപഞ്ചികയുടെ അമ്മ ശ്യാമള കേരള പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്ത്രീധന പീഡനം, മകളെയും പേരക്കുട്ടിയെയും ശാരീരികമായും മാനസികമായും ഉപദ്രവിക്കൽ, എന്നിവയാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

പരാതിയിൽ പറയുന്നത് അനുസരിച്ച്, ഭംഗി കുറയ്ക്കാൻ വേണ്ടി ഭർതൃവീട്ടുകാർ അവളുടെ മുടി മുറിച്ചു. വെളുത്ത നിറമുള്ള ആളായിരുന്നെന്നും ഭർത്താവും കുടുംബവും ഇരുണ്ട നിറമുള്ളവരായിരുന്നെന്നും പരാതിയിൽ പറയുന്നു. നിധീഷ്ന്റെ മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളെ എതിർത്തപ്പോൾ, ഒരു വയസ്സുകാരിയായ ക്കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായും ശ്യാമള ആരോപിച്ചു.

ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 85 (ഭർത്താവിന്റെയോ ബന്ധുക്കളുടെയോ സ്ത്രീകളോടുള്ള ക്രൂരത), സെക്ഷൻ 108 (ആത്മഹത്യാ പ്രേരണ), കൂടാതെ 1961-ലെ സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

#dowry #saynotodowry #Sucicide #crime

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading