“നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ഉടൻ മോചനം”; ഇവാഞ്ചലിസ്റ്റ് കെ.എ. പോൾ

സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇവാഞ്ചലിസ്റ്റ് കെ.എ. പോൾ അവകാശപ്പെട്ടു. യെമനിലെ സനയിൽ നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് വധശിക്ഷ റദ്ദാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

“ദൈവകൃപയാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിരിക്കുന്നു. അവർ മോചിതയായി ഇന്ത്യയിലേക്ക് മടങ്ങും. ഈ വിജയത്തിനായി പ്രയത്നിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു,” കെ.എ. പോൾ വീഡിയോയിൽ പറഞ്ഞു. നിമിഷ പ്രിയയെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കാൻ തയ്യാറെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി അറിയിച്ചു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading