ഇടുക്കിയിൽ വിദ്യാര്‍ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം

തൊടുപുഴ: ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് നേരെ നടന്ന പെപ്പർ സ്പ്രേ ആക്രമണത്തിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സഹപാഠിയായ കുട്ടിയാണ് സ്പ്രേ പ്രയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു വിദ്യാർത്ഥിനി ബസിൽ നിന്നിറങ്ങിയപ്പോൾ മറ്റൊരു വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ അവരുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനാണ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ എത്തിയത്. ഈ സംസാരത്തിനിടെയാണ് പെപ്പർ സ്പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാർത്ഥികളുടെ മുഖത്തും സ്പ്രേ പതിക്കുകയായിരുന്നു.

സ്പ്രേയുടെ ഉപയോഗത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. അവരെ ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജാക്കാട് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading