മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര; പാമ്പ്‌ കടിയേറ്റ് 42കാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ(35) ആണ് മരിച്ചത്. പിടികൂടിയ പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ദീപക് ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സമീപപ്രദേശത്ത് നിന്ന് പിടിച്ച മൂർഖൻ പാമ്പിനെ ​ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഇയാൾ. സ്കൂളിൽ നിന്നും മകനെ കൂട്ടിക്കൊണ്ടുവരാൻ പോകുമ്പോഴാണ് പാമ്പിനെ മാലപോലെ കഴുത്തിൽചുറ്റിയത്. തുടർന്ന് ബൈക്കിൽ പോകവെ ദീപകിന് കടിയേറ്റു. പിറ്റേന്ന് രാവിലെ ദീപക് മഹാബർ ഒരു പ്രാദേശിക ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading