അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആന്ദ്രേ റസ്സൽ

ജമൈക്ക: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഞായറാഴ്ച ആരംഭിക്കാൻ പോകുന്ന ടി20 പരമ്പരയിലേക്ക് റസ്സലിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ആന്ദ്രേ റസ്സൽ ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള ടി20 കളിക്കാരിൽ ഒരാളായി തുടരുമെന്നും താരത്തിന്റെ വിരമിക്കൽ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണെന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു.

2019 മുതൽ ടി20 മത്സരങ്ങളിൽ മാത്രമാണ് റസ്സൽ മെറൂൺ ജേഴ്സി അണിഞ്ഞിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനായി റസ്സൽ 84 അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2012, 2016 ടി20 ലോകകപ്പ് മത്സരങ്ങളിൽ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചു.

One thought on “അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആന്ദ്രേ റസ്സൽ

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading