“കളത്തിൽ ‘അഹങ്കാരി’യാകാം, പുറത്ത് വിനയം വേണം”; നിലപാട് വ്യക്തമാക്കി സഞ്ജു

തിരുവനന്തപുരം: ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കാൻ ആത്മവിശ്വാസവും അല്പം തന്റേടവും വേണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നാട്ടുകാരിൽ ചിലർ അതിനെ അഹങ്കാരമെന്ന് വിളിച്ചേക്കാം, എന്നാൽ ആ ‘അഹങ്കാരം’ കളിക്കളത്തിൽ വിജയത്തിന് അനിവാര്യമാണെന്ന് സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം സീസണിന്റെ ടീം ലോഞ്ചിംഗ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഇന്ത്യൻ ടീമിലോ, കേരള ടീമിലോ, ഐപിഎൽ ടീമിലോ കളിക്കണമെങ്കിൽ ആദ്യം വേണ്ടത് തന്റേടവും ആത്മവിശ്വാസവുമാണ്. നമ്മുടെ നാട്ടുകാർ തന്നെ ചിലപ്പോൾ പറയും, ‘അവന് അഹങ്കാരമാണ്, സഞ്ജു പണ്ടത്തെ പോലെയല്ല’ എന്നൊക്കെ. എന്നാൽ ആ അഹങ്കാരമാണ് നിങ്ങളെ ഇതുപോലൊരു വേദിയിൽ എത്തിക്കുന്നത്. ആ ആത്മവിശ്വാസമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങാൻ പാടില്ല. ഗ്രൗണ്ടിൽ നമ്മുടെ ആത്മവിശ്വാസം അഹങ്കാരമായി മാറിയാലും കുഴപ്പമില്ല, പക്ഷെ പുറത്ത് നമ്മൾ വിനയമുള്ളവരായിരുന്നാൽ മതി,” സഞ്ജു കൂട്ടിച്ചേർത്തു.

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായാണ് സഞ്ജു കളത്തിലിറങ്ങുന്നത്. സഞ്ജുവിന്റെ സഹോദരൻ സാലി വി സാംസണാണ് ടീമിന്റെ നായകൻ. മുൻ കേരള താരം റൈഫി വിൻസെന്റ് ഗോമസാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഇന്നലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് കെസിഎൽ ടീമുകളുടെ ഔദ്യോഗിക ലോഞ്ച് നടന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading