സ്വർണവില വീണ്ടും റെക്കോർഡിൽ; പവന് 75,760 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. വെള്ളിയാഴ്ച പവന് 560 രൂപ വർധിച്ച് 75,760 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കൂടി 9,470 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 75,200 രൂപയായിരുന്നു.

അമേരിക്കൻ തീരുവകളെ തുടർന്നുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഡോളർ ദുർബലമായതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. നിക്ഷേപകർ സ്വർണത്തെ ഒരു “സുരക്ഷിത താവളം” (safe-haven) ആയി കാണുന്നത് ഡിമാൻഡ് വർദ്ധിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശുദ്ധീകരണ കേന്ദ്രമായ സ്വിറ്റ്സർലൻഡിൽ നിന്നുള്ള സ്വർണക്കട്ടികൾക്ക് യുഎസ് തീരുവ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടും മഞ്ഞലോഹത്തിന്റെ വില വർധനവിന് ആക്കം കൂട്ടി.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,386 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading