
ഉപയോക്താക്കൾക്ക് താല്പര്യമുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ നഷ്ടമാകാതിരിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ അറിയാൻ സ്റ്റാറ്റസ് ടാബ് തുറന്നുനോക്കണമെങ്കിൽ, പുതിയ ഫീച്ചർ വരുന്നതോടെ തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ സ്റ്റാറ്റസ് ഇടുമ്പോൾ ഉപയോക്താവിന് നോട്ടിഫിക്കേഷൻ ലഭിക്കും.
ഈ ഫീച്ചർ പ്രകാരം, ഉപയോക്താക്കൾക്ക് തങ്ങൾക്ക് പ്രധാനപ്പെട്ട കോൺടാക്റ്റുകളെ ഒരു ‘ഫേവറിറ്റ്’ ലിസ്റ്റിലേക്ക് ചേർക്കാം. ഈ ലിസ്റ്റിലുള്ള ആരെങ്കിലും പുതിയ സ്റ്റാറ്റസ് പങ്കുവെച്ചാൽ ഉടൻ തന്നെ വാട്സ്ആപ്പ് ഒരു പുഷ് നോട്ടിഫിക്കേഷൻ അയക്കും. ഇത് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പ്രധാനപ്പെട്ട അപ്ഡേറ്റുകൾ സമയബന്ധിതമായി അറിയാൻ സഹായിക്കും.
ഈ സൗകര്യം പൂർണ്ണമായും ഓപ്ഷണലായിരിക്കും. അതായത്, ഉപയോക്താവിന് ഇഷ്ടമുള്ള കോൺടാക്റ്റുകൾക്ക് വേണ്ടി മാത്രം ഈ നോട്ടിഫിക്കേഷൻ സംവിധാനം ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ തന്നെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമാകും.