അധ്യാപകർക്ക് ഇനി പാമ്പുപിടിത്തത്തിലും പരിശീലനം; പുതിയ പദ്ധതിയുമായി വനംവകുപ്പ്

സംസ്ഥാനത്തെ സ്കൂളുകളിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകാൻ വനം വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ശാസ്ത്രീയമായി പാമ്പുകളെ എങ്ങനെ പിടിക്കാമെന്നാണ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്. പാമ്പുകടിയേറ്റുള്ള അപകടങ്ങൾ ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഒരു ദിവസത്തെ പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം പാലക്കാട് ജില്ലയിലെ അധ്യാപകർക്കായി ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച സർക്കുലർ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ ‘സർപ്പ’ ആപ്പ് പോലുള്ള പദ്ധതികളുടെ തുടർച്ചയായാണ് ഈ പരിശീലനവും. ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനത്തിൽ എത്തിക്കാൻ സഹായിക്കുന്ന ‘സർപ്പ’ ആപ്പ് വഴി ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് ഇതിനോടകം പരിശീലനം നൽകിയിട്ടുണ്ട്. ഈ ശ്രമങ്ങൾ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading