
പുതുമുഖ താരങ്ങളായ അനീത് പദ്ദയും അഹാൻ പാണ്ഡേയും പ്രധാന വേഷത്തിലെത്തിയ ‘സയ്യാര’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും വലിയ റൊമാന്റിക് ഹിറ്റായ ‘ചെന്നൈ എക്സ്പ്രസി’ന്റെ കളക്ഷൻ റെക്കോർഡാണ് ചിത്രം വെറും 10 ദിവസം കൊണ്ട് മറികടന്നത്.
ഞായറാഴ്ച മാത്രം 30 കോടി നേടിയതോടെ ‘സയ്യാര’യുടെ ആഭ്യന്തര കളക്ഷൻ 247.25 കോടി പിന്നിട്ടു. 12 വർഷം മുൻപിറങ്ങിയ ‘ചെന്നൈ എക്സ്പ്രസ്’ നേടിയ ആകെ കളക്ഷൻ 227 കോടി രൂപയായിരുന്നു.
റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ 172.75 കോടി നേടിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മോഹിത് സൂരിയാണ് ‘സയ്യാര’ സംവിധാനം ചെയ്തിരിക്കുന്നത്.