മലപ്പുറം: വളാഞ്ചേരിയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുതിയ ആളുകളില്ലെന്ന് ആരോഗ്യ വകുപ്പ്. നിലവില്‍ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങൾ വന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. 2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിലവില്‍ ജില്ലയില്‍ ഇതുവരെ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.