ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: പുതുക്കാട് മേ ഫെയര്‍ ബാറിൽ ടച്ചിങ്സ് അധികമായി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (54) ആണ് മരണപ്പെട്ടത്.

ബാറിൽ മദ്യപിക്കാൻ എത്തിയ അളകപ്പ നഗർ സ്വദേശി സിജോ ജോണ്‍ (40) ആണ് പ്രതി. ടച്ചിങ്സ് കൂടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് ബാറിലെ കൗണ്ടർ ജീവനക്കാരുമായി പ്രതി തർക്കമുണ്ടാക്കി. തുടർന്ന് ജീവനാക്കാർ സിജോയെ ബാറിൽ നിന്ന് പുറത്താക്കി.

രാത്രി ബാർ അടച്ചശേഷം, ഹേമചന്ദ്രന്‍ ചായക്കടയിലേക്ക് ഇറങ്ങിയ അവസരത്തിലാണ് സിജോ അദ്ദേഹത്തെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചത്. രണ്ട് തവണ കുത്തേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശേഷം ഹേമചന്ദ്രന് മരണം സംഭവിച്ചു. സംഭവ ശേഷം ഓടി രക്ഷപ്പെട്ട സിജോയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading