കരുത്തിലും വലുപ്പത്തിലും ഒരുപടി മുന്നിൽ; ഫോർഡ് ബ്രോങ്കോ ഇലക്ട്രിക്കിന്റെ വിശേഷങ്ങൾ പുറത്ത്

ന്യൂഡൽഹി: ലോകമെമ്പാടും ആരാധകരുള്ള ഫോർഡിന്റെ ഐതിഹാസിക എസ്‌യുവിയായ ബ്രോങ്കോ ഇനി ഇലക്ട്രിക് കരുത്തിലും നിരത്തുകളിലെത്തും. ‘ഫോർഡ് ബ്രോങ്കോ ന്യൂ എനർജി’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് പതിപ്പിന്റെ വിവരങ്ങൾ ആഗോള വിപണിയിലിറങ്ങുന്നതിന് മുന്നോടിയായി പുറത്തുവന്നു. നിലവിലെ പെട്രോൾ എഞ്ചിൻ ബ്രോങ്കോയുടെ അതേ ഡിസൈൻ ശൈലിയും റോഡ് പ്രസൻസും നിലനിർത്തിക്കൊണ്ടാണ് ഇലക്ട്രിക് പതിപ്പും എത്തുന്നത്.

ഫോർഡും ചൈനീസ് വാഹന നിർമ്മാതാക്കളായ ജിയാങ്‌ലിങ് മോട്ടോഴ്‌സും (Jiangling Motors) ചേർന്നാണ് ഈ ഇലക്ട്രിക് എസ്‌യുവി വികസിപ്പിക്കുന്നത്. പ്യുവർ ഇലക്ട്രിക്, എക്സ്റ്റൻഡഡ് റേഞ്ച് ഇലക്ട്രിക് വെഹിക്കിൾ (EREV) എന്നീ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

വലുപ്പത്തിൽ കേമൻ

ഇലക്ട്രിക് ബ്രോങ്കോയ്ക്ക് 5,025 mm നീളവും 1,960 mm വീതിയും 1,815 mm ഉയരവുമുണ്ടാകും. 2,950 mm വീൽബേസുള്ള വാഹനത്തിന് 2,630 കിലോഗ്രാം ഭാരവുമുണ്ട്. ഈ കണക്കുകൾ പ്രകാരം, പെട്രോൾ എഞ്ചിൻ ബ്രോങ്കോയെക്കാൾ വലുപ്പമുള്ള വാഹനമാണ് ഇലക്ട്രിക് പതിപ്പ്. എന്നാൽ, രണ്ട് മോഡലുകൾക്കും ഏകദേശം ഒരേ വീൽബേസാണുള്ളത്.

കരുത്തും പ്രകടനവും

ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനത്തോടുകൂടിയ ഡ്യുവൽ മോട്ടോർ സെറ്റപ്പാണ് ഫോർഡ് ബ്രോങ്കോ ഇലക്ട്രിക്കിന് കരുത്തേകുന്നത്. മുൻ ആക്‌സിലിൽ 177 hp കരുത്തുള്ള മോട്ടോറും പിന്നിൽ 275 hp കരുത്തുള്ള മോട്ടോറുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ രണ്ടും ചേർന്ന് 311 hp സംയുക്ത കരുത്ത് ഉത്പാദിപ്പിക്കും. മണിക്കൂറിൽ 170 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading