ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഇന്ത്യയിലേക്ക്; രാജ്യത്തെത്തുന്നത് ഇത് രണ്ടാംതവണ

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഇന്ത്യയിലേക്ക്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനായ ഉസൈൻ ബോൾട്ട് സെപ്റ്റംബറിൽ ഡൽഹിയും മുംബൈയും സന്ദർശിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ അദ്ദേഹം മുംബൈയിലും ഡൽഹിയിലുമായി നടക്കുന്ന മൾട്ടി-സിറ്റി ടൂറിൽ പങ്കെടുക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ഉസൈൻ ബോൾട്ടും തന്റെ ആവേശം പങ്കുവെച്ചു, “ഇന്ത്യയിലേക്ക് മടങ്ങാൻ തനിക്ക് ആവേശമുണ്ട്. ഇവിടുത്തെ ഊർജ്ജവും, ആളുകളും, കായിക വിനോദത്തോടുള്ള അഭിനിവേശവും യഥാർത്ഥത്തിൽ സമാനതകളില്ലാത്തതാണ്. എനിക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്, ഈ വർഷം അവസാനം അവിടെ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നു.”ഉസൈൻ ബോൾട്ട് വ്യക്തമാക്കി.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading